Tuesday, May 13, 2025 9:51 am

ബാ​ബു​വി​നെ രക്ഷപെടുത്തിയ സൈ​ന്യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കഴിഞ്ഞ 43 മണിക്കൂറിലധികമായി മലമ്പുഴ – ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി രക്ഷപെടുത്തിയ സൈ​ന്യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബാ​ബു​വി​ന്റെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും എ​ത്ര​യും പെ​ട്ടെ​ന്ന് ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഇ​ന്ത്യ​ന്‍ സേ​ന​യു​ടെ മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ലെ സൈ​നി​ക​ര്‍, പാ​രാ റെ​ജി​മെ​ന്റ്  സെ​ന്‍റി​ലെ സൈ​നി​ക​ര്‍, ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ച്ച ദ​ക്ഷി​ണ ഭാ​ര​ത ഏ​രി​യ ജി​ഒ​സി ല​ഫ്റ്റ​ന​ന്റ്  ജ​ന​റ​ല്‍ അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു. ​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ച്ച വ്യോ​മ​സേ​ന​യ്ക്കും കോ​സ്റ്റ് ഗാ​ര്‍​ഡി​നും കേ​ര​ള പോ​ലീ​സ്, ഫ​യ​ര്‍ & റസ്‌ക്യൂ, എ​ന്‍ ഡി ​ആ​ര്‍ എ​ഫ്, വ​നം വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​നം, മെ​ഡി​ക്ക​ല്‍ സം​ഘം, ജ​ന​പ്ര​തി​നി​ധി​ക​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി

0
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലിയിറങ്ങിയതായി സി.സി.ടി.വി...

പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ ഇന്ന് വിധി ; പ്രതികളിൽ രാഷ്ട്രീയനേതാക്കളും

0
കോയമ്പത്തൂർ: വിവാദമായ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ കോയമ്പത്തൂർ മഹിളാ കോടതി ചൊവ്വാഴ്ച...

ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു

0
ഇടുക്കി : ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. തോപ്രാംകുടി...

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവം ; ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി

0
തിരുവനന്തപുരം: വയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍...