Sunday, April 20, 2025 7:08 am

തീരപ്രദേശങ്ങളിൽ ജലഗുണനിലവാര പരിശോധന ക്ലിനിക്കുകൾ സ്ഥാപിക്കാൻ സിഎംഎഫ്ആർഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വേമ്പനാട് കായലിൽ അപകടരമായ അളവിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിൽ ജലഗുണനിലവാര പരിശോധന ക്ലിനിക്കുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആർഐ). കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള കടൽക്ഷോഭവും തീരപ്രദേശ പ്രളയങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ തീരദേശവാസികളുടെ കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയാണ് സിഎംഎഫ്ആർഐ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ചെല്ലാനത്തെയും പുതുവൈപ്പിലെയും മത്സ്യത്തൊഴിലാളികളെ ബോധവൽകരിക്കുന്നതിനായി നടത്തിയ ശിൽപശാലയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനായി വേമ്പനാട് കായലിൽ നിലവിൽ നടപ്പിലാക്കി വരുന്ന റിവൈവൽ ഗവേഷണ പദ്ധതിയുടെ തുടർച്ചയായയാണ് പുതിയ പദ്ധതി. കുടിവെള്ള സ്രോതസ്സുകൾ മലിനമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ജലജന്യരോഗങ്ങൾ തടയുകയുമാണ് ലക്ഷ്യം.

പരിസ്ഥിതിയുടെയും അവയെ ആശ്രയിച്ച് കഴിയുന്നവരുടെയും ആരോഗ്യസംരക്ഷണത്തിനായുള്ള ‘വൺ ഹെൽത്ത്’ ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് സിഎംഎഫ്ആർഐ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ഇതിനായി മൊബൈൽ ആപ്പ് വികസിപ്പിക്കാനും കോളേജ് വിദ്യാർത്ഥികളെ പങ്കാളികളാക്കാനും ഉദ്ദേശിക്കുന്നുണ്ട്. വേമ്പനാട് കായലുമായി ബന്ധപ്പെട്ട പഠനത്തിനായി സിഎംഎഫ്ആർഐ നടപ്പിലാക്കിയ സിറ്റിസൻ സയൻസ് കാംപയിൻ വൻ വിജയമായിരുന്നു. നാൻസൻ എൺവയമെന്റൽ റിസർച്ച് സെന്റർ-കൊച്ചി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, ആരോഗ്യ വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി.

കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളിൽ നിന്നും ആശ്വാസമേകാൻ ചെല്ലാനത്തെയും പുതുവൈപ്പിലെയും പട്ടികജാതി വിഭാഗത്തിൽ പെട്ട 24 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മത്സ്യവല, ഫ്രീസർ, ഐസ് ബോക്സ്, മോട്ടോർ പമ്പ് തുടങ്ങിയവ നൽകി. സിഎംഎഫ്ആർഐയുടെ നാഷണൽ ഇന്നൊവേഷൻസ് ഓൺ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) പദ്ധതിയുടെ ഭാഗമായ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിലായിരുന്നു സഹായ വിതരണം. ചെല്ലാനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്പമ്മാ സെബാസ്റ്റിൻ, ഡോ സി രാമചന്ദ്രൻ, ഡോ ഗ്രിൻസൻ ജോർജ്, ഡോ രതീഷ് കുമാർ, വാർഡ് മെബർ കൃഷ്ണ കുമാർ, ഡോ മുഹമ്മദ് ഷഫീഖ് സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുപ്രീംകോടതിക്കെതിരായ രൂക്ഷപരാമര്‍ശം : എംപി നിഷികാന്ത് ദുബെയെ തള്ളി ബിജെപി

0
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി...

പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു. കെന്‍ററക്കി ഫ്രൈഡ്...

തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു

0
തൃശൂർ : തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ്...

തുടർച്ചയായ രണ്ടാം മത്സരത്തിലും പടിക്കൽ കലമുടച്ച് രാജസ്ഥാൻ റോയൽസ്

0
ജയ്പൂർ: തുടർച്ചയായ രണ്ടാം മത്സരത്തിലും പടിക്കൽ കലമുടച്ച് രാജസ്ഥാൻ റോയൽസ്. ലഖ്നൗ...