കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം ; കെ.എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് കെ.എൻ ബാലഗോപാൽ. നേരത്തെ സ്വർണക്കടത്ത് വച്ച് കഥയുണ്ടാക്കി, മാസപ്പടി വെച്ച് കഥ ഉണ്ടാക്കി. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗം. ജനങ്ങളാൽ പ്രതിഷേധിക്കേണ്ടതാണ്. ഒരടിസ്ഥാനവും ഇല്ലെന്ന് രേഖകൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ ഇല്ലാതാക്കാനുള്ള ശ്രമം നമ്മുടെ മുന്നിലുണ്ട്. പഞ്ചാബിലും ഡൽഹിയിലും നമ്മൾ അത് കണ്ടു. സോണിയ ഗാന്ധി വരെ ഇ ഡി കേസിൽ ഇപ്പോഴും നിൽക്കുന്നു. സിപിഐഎമ്മിനെ ഉപദ്രവിക്കാൻ ബിജെപിക്കൊപ്പം ചേർന്ന ചരിത്രം കോൺഗ്രസിനുണ്ട്. ശശിധരൻ കർത്തയുടെ ഡയറിയിൽ പേരുള്ള കോൺഗ്രസ് നേതാക്കളുണ്ട്.

കോൺഗ്രസിലെ അധികാര തർക്കത്തിന്റെ ഭാഗമായി പ്രമുഖ നേതാക്കൾക്കെതിരെ അന്വേഷണം കൊണ്ടുവരാൻ കോൺഗ്രസിലെ ചിലർ നടത്തുന്ന ശ്രമം ആണിത്. കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയുമായി ചേർന്ന് നടത്തുന്ന രാഷ്ട്രീയ നീക്കം. ഇടതുപക്ഷത്തെ ദുർബലമാക്കാൻ ഉള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി ഈ തിരക്കഥ പെട്ടെന്ന് ഉണ്ടാക്കി വന്നതാണ് എന്ന് കരുതാനാകില്ല. മൂന്നുമാസം മുമ്പ് മാധ്യമങ്ങൾ പറഞ്ഞതുപോലെ അല്ലല്ലോ ഇപ്പോൾ. ഞങ്ങളെപ്പറ്റിയും സർക്കാരിനെ പറ്റിയും പറഞ്ഞതെല്ലാം ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. രാത്രി മൂന്ന് വട്ടം എഴുന്നേറ്റ് വീശേണ്ടി വരുന്നുണ്ടല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന ആവശ്യവുമായി സൗദി കിരീടാവകാശി ; നിരസിച്ച് ട്രംപ്, റിപ്പോർട്ട്

0
വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...