തിരുവനന്തപുരം : പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താനാണ് യോഗം ചേരുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പകരം ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരമില്ലാത്തതിനാലാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തത്. അതേസമയം ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണത്തിലാണ് സംസ്ഥാന നിലപാട് മുഖ്യമന്ത്രി അറിയിച്ചത്.
പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി ; കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി യോഗത്തില്‍
RECENT NEWS
Advertisment