മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ടറി സി.​എം ര​വീ​ന്ദ്ര​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ടറി സി.​എം ര​വീ​ന്ദ്ര​നെ വീ​ണ്ടും ആശുപത്രിയി​ല്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്  പ്രവേശിപ്പിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്റ്  ഡ‍​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വെള്ളിയാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ഇ​ഡി നോ​ട്ടീ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. നേരത്തേ ചോദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ നോട്ടീസ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​യി. പി​ന്നീ​ട് കോ​വി​ഡ് മു​ക്ത​നാ​യ​തോ​ടെ​യാ​ണ് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്തത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്ന സുരേഷ് ഇഡിയ്ക്ക് നല്‍കിയ മൊഴി.

ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി അറസ്റ്റു ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെയും സിപിഎമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിൽ പ്രതിഷേധവുമായി ടാക്സി ഡ്രൈവർമാ‍‍ർ

0
കൊച്ചി: ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിൽ പ്രതിഷേധവുമായി ടാക്സി...

തിരുവനന്തപുരം വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

0
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൈതമുക്ക് സ്വദേശി വിശാൽ ആണ്...

ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നടത്തുമെന്ന് എംവിഡി

0
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിലെ കാലതാമസത്തെ തുടർന്ന് ഉയർന്ന പരാതികൾക്ക് പിന്നാലെ...

അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി

0
മൊറാദാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...