സി.എഫ് തോമസിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശേരി എം.എല്‍.എയുമായ സി.എഫ് തോമസിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാന്‍ തയ്യാറായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുപ്രവര്‍ത്തനത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് അദ്ദേഹം വലിയ കല്‍പ്പിച്ചു. കുറച്ചു കാലമായി രോഗബാധിതനായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ച്‌ പൊതുപ്രവര്‍ത്തനം തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലര്‍ത്തി. അദ്ദേഹത്തിന്റെ  കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുകള്‍ക്കുമുള്ള ദു:ഖത്തില്‍ പങ്കുചേരുന്നു -മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...