സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നൂറുദിന പരിപാടിയിലൂടെ 1557 പദ്ധതികള്‍ നടപ്പാക്കുo : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നൂറുദിന പരിപാടിയിലൂടെ 1557 പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി നൂറുദിന കര്‍മ്മ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മെയ് 20ന് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കും. നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു. 1557 പദ്ധതികള്‍ വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം നൂറ് ദിന കര്‍മ്മപരിപാടി –

രണ്ടാം നൂറു ദിന പരിപ്പാടിയില്‍ 1557 പദ്ധതികള്‍

അതിഥി തൊഴിലാളികള്‍ക്ക് അടക്കം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ കൊണ്ട് വരും

464714 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും

ഉന്നത നിലവാരത്തില്‍ ഉള്ള 53 സ്കൂളുകള്‍ നാടിനു സമര്‍പ്പിക്കും

ലൈഫ് മിഷന്‍ വഴി 20000 വീടുകള്‍ നിര്‍മ്മിക്കും

സംസ്ഥാനത് ആകെ വാതില്‍പ്പടി സംവിധാനം കൊണ്ട് വരും

എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടല്‍

15000 പേര്‍ക്ക് പട്ടയം നല്‍കും

ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ തുടങ്ങും

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10000 ഹെക്റ്ററില്‍ ജൈവ കൃഷി തുടങ്ങും

23 പുതിയ പോലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും

കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലില്‍ ബണ്ടു നിര്‍മ്മാണം തുടങ്ങും

കിഫ്‌ബി വഴി ശബരിമല ഇടത്താവളങ്ങള്‍ നവീകരിക്കും

ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും

1500 റോഡുകളുടെ ഉദ്ഘാടനം നടത്തും

ഇടുക്കിയില്‍ എന്‍സിസി സഹായത്തോടെ നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും

മത്സ്യ തൊഴിലാളികള്‍ക്കുള്ള 532 വീടുകളുടെ താക്കോല്‍ ദാനം നല്‍കും

കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...