കണ്ണൂര്‍/തിരുവനന്തപുരം: എം.ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരിലും തിരുവനന്തപുരത്തും പ്രതിപക്ഷ സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് പ്രതിഷേധക്കാര്‍ കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷം സൃഷ്ടിച്ചത്. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരില്‍ കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. മാര്‍ച്ച് കളക്ടേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.