തിരുവനന്തപുരം: കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിന് ഏര്‍പ്പെടുത്തിയ 2020 ലെ മുഖ്യമന്ത്രിയുടെ ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ പ്രഖ്യാപിച്ചു.
മികച്ച റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മെഡലിന് എറണാകുളം ആര്‍.ടി.ഒ. ബാബു ജോണ്‍ അര്‍ഹനായി. മികച്ച മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മെഡലിന് മാവേലിക്കര സബ് ആര്‍.ടി. ഓഫീസിലെ സുബി. എസ് അര്‍ഹനായി. മികച്ച അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മെഡലിന് എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഓഫീസിലെ നജീബ്. കെ.എം, ഗതാഗത കമ്മീഷ്ണറേറ്റിലെ പ്രവീണ്‍ ബെന്‍ ജോര്‍ജ്, എറണാകുളം ആര്‍.ടി.ഒ (എന്‍ഫോഴ്‌സ്‌മെന്റ്) സ്മിത ജോസ് എന്നിവര്‍ അര്‍ഹരായി.