മൈലപ്രാ : സീതത്തോട് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതിയിൽ സ്ഥലം എം.എൽ.എ അടക്കമുള്ള സി.പി.എം നേതാക്കളുടെ പങ്കിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം അനുസരിച്ച് മൈലപ്രായിൽ നടത്തിയ പ്രതിഷേധ സായാഹ്നം ഡി.സി.സി ജില്ല വൈസ് പ്രസിഡൻറ് അഡ്വ.എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സലിം പി.ചാക്കോ, ബേബി മൈലപ്രാ , ബിജു ശമുവേൽ, ജെസി വർഗ്ഗീസ് , ജോർജ്ജ് യോഹന്നാൻ , തോമസ് ഏബ്രഹാം ,ജോബിൻ തോമസ് ,കെ.കെ.പ്രസാദ്, മഞ്ജു സന്തോഷ്, പ്രണവ് പി.ആർ.,രഞ്ജിത് പ്രസാദ് , അഭിജിത്ത് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.