ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്നു ; കേസെടുത്ത് പമ്പ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്നതിൽ പമ്പ പോലീസ് കേസെടുത്തു. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവകരമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്ന് പോയതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിച്ചു. ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ സാന്നിധ്യം ഇതാദ്യം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.

അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല. വിവിഐപികളുമായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിനു മുകളിൽ എത്തിയത് അതീവ ഗൗരവമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.

അനുമതിയില്ലാതെ സുരക്ഷാ മേഖലയിൽ കടന്നു കയറി പരിഭ്രാന്തി പരത്തിയതിന് സന്നിധാനത്തെ സുരക്ഷ ഉദ്യോഗസ്ഥന്‍റെ മൊഴി വാങ്ങി പമ്പ പോലീസും കേസെടുത്തു. സാങ്കേതിക പിഴവാണ് ഉണ്ടായതെന്നാണ് കോസ്റ്റ് ഗാർഡിന്‍റെ വിശദീകരണം. ഹെലികോപ്റ്റർ പതിവ് നിരീക്ഷണത്തിൽ ഇറങ്ങിയതാണ്. അന്തരീക്ഷം മേഘാവൃതം ആയതിനാൽ ദിശ തെറ്റി സന്നിധാനത്തിന് മുകളിലെത്തിയാതാണെന്നും സംഭവത്തിൽ കോസ്റ്റുകാർഡ് വിശദീകരിക്കുന്നു. എന്നാൽ പെരിയാർ കടുവാ സങ്കേതത്തിന് ഉള്ളിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അവിടെ ശ്രീകോവിലിനോട് ചേർന്ന് കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യം എന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...

കടുത്ത വൈദ്യുതി പ്രതിസന്ധി ; ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്

0
ധാക്ക: പ്രകൃതിവാതകക്ഷാമത്തെ തുടർന്ന് സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധി നേരിടുന്ന...