കൊച്ചി : ഇഎംസിസി ഇടപാടില്‍ പ്രതിഷേധിച്ച് ഹാര്‍ബറുകള്‍ സ്തംഭിപ്പിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി സംഘടനകളുടെ ഹര്‍ത്താല്‍ ഈ മാസം 27 ന്. ഇഎംസിസി ധാരണാപത്രം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ച മേഴ്‌സികുട്ടിയമ്മയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തും. വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
22 ന് തോപ്പുംപടി ഹാര്‍ബറിലെ കെ.എസ്.ഐ.എന്‍.സി ഓഫീസ് ഉപരോധിക്കും. വൈകിട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കൊല്ലത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. ചരിത്രത്തിലില്ലാത്ത മല്‍സ്യവരള്‍ച്ച നേരിടുന്ന ഘട്ടത്തിലാണ് അയ്യായിരം കോടിയുടെ ട്രോളിങ് കരാറിന് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് മല്‍സ്യമേഖല സംരക്ഷണസമിതി ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു