കണ്ണൂർ: നിർദിഷ്ട തീരദേശ ഹൈവേ നിർമാണത്തിനുവേണ്ടി നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്മേലുള്ള പൊതു ഹിയറിങ്ങിൽ പ്രദേശവാസികൾ ഉയർത്തിയ ആശങ്കകൾ പരിഹരിച്ച് മാത്രം പദ്ധതി നടപ്പാക്കണമെന്ന് മേയർ മുസ് ലിഹ് മഠത്തിൽ. കോർപറേഷന്റെ സ്ഥലമടക്കം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോർപറേഷനുമായി ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. ജനവാസ മേഖലകൾ ഒഴിവാക്കി പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാതെ ഹൈവേ നിർമിക്കുന്നതിനുള്ള പോം വഴികൾ ഹിയറിങ് വേളയിൽ ഉയർന്നുവന്നിരുന്നു. ഇതൊക്കെ പരിഗണിച്ച് കുടിയൊഴിപ്പിക്കുന്നവരുടെയും സ്ഥലം നഷ്ടപ്പെടുന്നവരുടെയും പ്രദേശവാസികളുടെയും ഭീതി അകറ്റണമെന്നും മേയർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ അഭിപ്രായവും പരാതിയും ബന്ധപ്പെട്ടവർക്ക് നൽകിയതായും മേയർ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























