പാലക്കാട് : അങ്കണവാടി കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കൊച്ചുകുട്ടികളുള്ള സ്ഥലത്ത് പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെയാണ് സംഭവമുണ്ടായത്. പാലക്കാട് തിരുവിഴാംകുന്നിലെ അങ്കണവാടി കെട്ടിടത്തിലാണ് മൂര്‍ഖനെ കണ്ടത്. വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം എത്തി പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്കണവാടിയുടെ ഉള്‍വശം വൃത്തിയാക്കുന്നതിനിടെയാണ് ഹെല്‍പ്പര്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
അങ്കണവാടി കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി
RECENT NEWS
Advertisment