ശശി തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ലെന്ന് വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശശി തരൂരിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുന്ന ശശി തരൂര്‍ ആനമണ്ടനാണ്. താനടക്കം ഒരു സമുദായനേതാവിന്റെയും വാക്കുകേട്ടല്ല ഇപ്പോള്‍ വോട്ടര്‍മാര്‍ തീരുമാനമെടുക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒരു ദലിത് നേതാവിന്റെ ദേശീയ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ എതിര്‍ത്ത് മല്‍സരിച്ച തരൂര്‍ കടുത്ത പിന്നോക്ക വിരോധിയാണ്. ഡല്‍ഹി നായരാക്കി തരൂരിനെ അകറ്റിനിര്‍ത്തിയിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഒറ്റദിവസം കൊണ്ട് അദ്ദേഹത്തെ ചങ്ങനാശേരി നായരും തറവാടി നായരും വിശ്വപൗരനുമാക്കി.

ഇത്രയും പച്ചയായി ജാതി പറഞ്ഞിട്ടും അവിടെവെച്ച് അതിനെ എതിര്‍ക്കാനോ നിഷേധിക്കാനോ ശശി തരൂര്‍ തയാറായില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇതോടെ കേരളത്തില്‍ തരൂരിന്റെ രാഷ്ട്രീയഭാവി അസ്തമിച്ചു. ശശി തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഇവിടെ തുടര്‍ന്നാല്‍ വെറുതെ കൊതുകുകടി കൊണ്ട് മന്തുവരുമെന്ന് മാത്രമേയുള്ളു. ബാല്യകാലം മുതല്‍ കോണ്‍ഗ്രസിനുവേണ്ടി വിയര്‍പ്പൊഴുക്കിയ നേതാക്കളെ വെട്ടാനാണ് തരൂര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ പോരടിക്കുന്നവരെല്ലാം ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവരാണ്. കൊടിക്കുന്നില്‍ സുരേഷിനെ എന്തുകൊണ്ട് മുഖ്യമന്ത്രി പദവിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....