ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വടക്കേ മരങ്ങാട്ടു മഠം കീഴ് തൃക്കോവിലിൽ അഡ്വ.എം.കെ ഹരിനന്ദനൻ നമ്പൂതിരിയുടെ പുരയിടത്തിൽ നിന്നുമാണ് മൂർഖനെ പിടികൂടിയത്. പഴയ വരട്ടാറിൻ്റെ ഭാഗമായ മുളം തോട്ടിൽ കയറിക്കൂടിയ മൂർഖനെ സമീപവാസികളാണ് കണ്ടത്. മാധ്യമ പ്രവർത്തകനായ സജികുമാർ അറിയിച്ചതനുസരിച്ച് പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യം നേടിയ പൂമലച്ചാൽ പറങ്കാമൂട്ടിൽ സാം ജോൺ എത്തിയാണ് പാമ്പിനെ പിടിച്ചത്.
കഴിഞ്ഞദിവസം ഉച്ചക്ക് 2.30 ഓടെ എത്തിയ സാം ജോൺ ഏറെ നേരത്തെ ശ്രമഫലമായി വൈകിട്ട് 6 മണിയോടെയാണ് മൂർഖനെ പിടികൂടിയത്. ഏതാനും ദിവസം മുന്‍പ് തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കണ്ടറി മൈതാനത്തിന് സമീപത്തു നിന്നും സാം ജോൺ മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. മേനകാ ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽ സേവിംഗ് ഗ്രൂപ്പിലെ അംഗമാണ് സാം ജോൺ ചെങ്ങന്നൂർ മേഘലയിലെ ഫോറസ്റ്റ് കെയർടേക്കർ കൂടിയാണ് ഇദ്ദേഹം. പാമ്പിനെ ഫോറസ്റ്റിന് കൈമാറും.