കൊച്ചി: കൊവിഡ് 19 ഭീതി തുടരുമ്പോഴും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ചേലാമറ്റം സ്വദേശികളായ നിബാസ്, അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കുട്ടികളുമായി നിരവധി പേരാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് കേസെടുത്തിരുന്നു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെ വിമാനത്താവളത്തില്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കേസ് എടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഇന്നലെ വ്യക്തമാക്കിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.