പുനലൂരില്‍ അപകടം സംഭവിച്ചയാള്‍ക്ക് കൊറോണ ഇല്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവിന് വാഹനാപകടത്തില്‍ പരുക്കേറ്റു. ഇതിനുശേഷം പുറത്തുവന്ന ഇയാളുടെ കൊവിഡ് സംബന്ധിച്ച ഫലം നെഗറ്റീവാണെന്നും കണ്ടെത്തി.  ഇയാള്‍ കൊവിഡ് നിരീക്ഷണത്തിലാണെന്ന വിവരം അറിയാതെ ഇയാളെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കിയിരുന്നു.

പുനലൂരില്‍ ഞായറാഴ്ച്ച വൈകീട്ടാണ് ഇയാള്‍ക്ക് അപകടം സംഭവിച്ചത്. വിദേശത്ത് നിന്ന് വന്നതിനാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് ലംഘിച്ച്‌ പുറത്തിറങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു. അപകടത്തില്‍  ഇയാളുടെ കുട്ടിക്കും പരുക്കേറ്റിരുന്നു. കുട്ടിയില്‍ രോഗലക്ഷണം കണ്ടെത്തിയതിനു പിന്നാലെയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞവരാണ് ഇവരെന്ന വിവരം പുറത്തറിയുന്നത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു.

ഇയാളുടെ ഭാര്യയേയും കുട്ടിയേയും ഉള്‍പ്പെടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെയാണ് ഇയാളുടെ ഫലം നെഗറ്റീവാണെന്ന വിവരം പുറത്തുവരുന്നത്. മെഡിക്കല്‍ കോളജില്‍ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ അസ്ഥിരോഗവിഭാഗത്തിലും സര്‍ജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...