Sunday, May 11, 2025 6:20 am

ഓംലെറ്റിൽ പാറ്റ ; എയർ ഇന്ത്യയ്ക്കെതിരെ പോസ്റ്റിട്ട യുവതിയെ പിന്തുണച്ച് അനുപം ഖേർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഓംലെറ്റിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ യുവതിയ്ക്ക് പിന്തുണയറിയിച്ച് നടൻ അനുപം ഖേർ. ഓംലെറ്റിൽ പാറ്റയെ കണ്ടെത്തിയത് ചൂണ്ടിക്കാണിച്ചു കൊണ്ട് സുയേഷ സാവന്ത് എന്ന യുവതി എക്സിൽ പങ്കുവെച്ച പോസ്റ്റാണ് അനുപം ഖേർ പങ്കുവെച്ചത്. സംഭവത്തിൽ ഉചിതമായ നടപടിയെടുക്കണമെന്നും നടൻ എക്സിൽ കുറിച്ചു. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് രണ്ടു വയസുള്ള കുട്ടിക്കൊപ്പം പോവുകയായിരുന്നു സുയേഷ സാവന്ത്. യാത്രയ്ക്കിടെയാണ് കുഞ്ഞിനു വേണ്ടി ഓംലെറ്റ് ഓർഡർ ചെയ്തത്. കുട്ടി ഓംലെറ്റ് ഏകദേശം പകുതി കഴിച്ചു കഴിഞ്ഞപ്പോഴാണ് ഭക്ഷണത്തിനുള്ളിൽ പാറ്റയെ കണ്ടതെന്ന് സുയേഷ എക്സിൽ പോസ്റ്റ് ചെയ്തു. കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും യുവതി പറഞ്ഞു. ഭക്ഷണത്തിന്റെ വിഡിയോയും ചിത്രങ്ങളും സഹിതമായിരുന്നു യുവതിയുടെ പോസ്റ്റ്. ഈ പോസ്റ്റാണ് അനുപം ഖേർ പങ്കുവെച്ചത്. “പ്രിയപ്പെട്ട എയർ ഇന്ത്യയ്ക്ക്, എയർ ഇന്ത്യ ഉൾപ്പെടെ ഇന്ത്യയെക്കുറിച്ചുള്ള എന്തും എനിക്കിഷ്ടമാണെന്ന് നിങ്ങൾക്കെല്ലാവർക്കുമറിയാം. അനുപം ഖേർ ആക്ടർ പ്രിപ്പയേഴ്സിലെ എന്റെ പൂർവവിദ്യാർഥിയാണ് സുയേഷ സാവന്ത്. എടുത്തുചാടി പരാതി പറയുന്ന ആളല്ല ഇവർ. സ്വന്തം കുഞ്ഞിന് ഇങ്ങനെ സംഭവിച്ചതിനാൽ വലിയ മാനസികാഘാതത്തിലൂടെ കടന്നുപോയിരിക്കും അവർ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി

0
ലണ്ടൻ: പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഉറപ്പിച്ച സതാംപ്ടണിനോട് സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ...

ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ. വെടിനിർത്തൽ ധാരണ...

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ചു

0
ധാക്ക: ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ്...

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്ക

0
ന്യൂയോർക്ക് : പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്‍റ്...