വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് അവകാശപ്പെടാനാകില്ല : ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിയേധനായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാലെ വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും തന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ പരാതിക്കാരി വിവാഹിതയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലായെന്നത് വ്യക്തമാണ്. അതിനാല്‍ മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ വാദം നിലനില്‍ക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കേസില്‍ യുവാവിന്റെ പേരില്‍ പുനെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നു. ഇതിനെതിരെ ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം : ക്യാപ്സ് കൺസൾട്ടേറ്റീവ് ശിൽപശാല

0
തിരുവനന്തപുരം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച...

ഓമല്ലൂര്‍ പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് എട്ട് മുതല്‍ 15 വരെ

0
ഓമല്ലൂര്‍ : ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകാരവുമായി...

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്

0
ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ...

റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു. നെടുമങ്ങാട്...