ഹൈദരാബാദ്: ബിരിയാണിയില്‍ പാറ്റ കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരന് റസ്റ്റോറന്റ് ഉടമകള്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഹൈദരാബാദിലെ അമര്‍പേട്ടിലുള്ള റസ്റ്റോറന്റില്‍ നിന്നും ഓഡര്‍ ചെയ്ത് വരുത്തിയ ബിരിയാണിയില്‍ പാറ്റ കണ്ടെത്തിയ സംഭവം. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരുണ്‍ എന്ന വ്യക്തിയാണ് ക്യാപ്റ്റന്‍ കുക്ക് എന്ന റസ്റ്റോറന്റില്‍ നിന്നും ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പരാതി പരിഗണിക്കുന്നതിനിടെ റസ്റ്റോറന്റ് ഉടമകള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ചൂടോടെയാണ് ബിരിയാണി നല്‍കിയതെന്ന് പാറ്റക്ക് അത്രയും ചൂട് അതിജീവിക്കാന്‍ കഴിയില്ലന്ന് റസ്റ്റോറന്റ് ഉടമകള്‍ വാദിച്ചു. എന്നാല്‍ സംഭവം തെളിയിക്കുന്നതിനായി വിഡിയോ ഉള്‍പ്പടെ അരുണ്‍ സമര്‍പ്പിച്ചതോടെ പരാതിക്കാരന് നഷ്ടപരിഹാരമായി 20000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിനായി 10000 രൂപ നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടത്.