ഓഡര്‍ ചെയ്ത ബിരിയാണിയില്‍ പാറ്റ ; 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ബിരിയാണിയില്‍ പാറ്റ കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരന് റസ്റ്റോറന്റ് ഉടമകള്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഹൈദരാബാദിലെ അമര്‍പേട്ടിലുള്ള റസ്റ്റോറന്റില്‍ നിന്നും ഓഡര്‍ ചെയ്ത് വരുത്തിയ ബിരിയാണിയില്‍ പാറ്റ കണ്ടെത്തിയ സംഭവം. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരുണ്‍ എന്ന വ്യക്തിയാണ് ക്യാപ്റ്റന്‍ കുക്ക് എന്ന റസ്റ്റോറന്റില്‍ നിന്നും ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പരാതി പരിഗണിക്കുന്നതിനിടെ റസ്റ്റോറന്റ് ഉടമകള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ചൂടോടെയാണ് ബിരിയാണി നല്‍കിയതെന്ന് പാറ്റക്ക് അത്രയും ചൂട് അതിജീവിക്കാന്‍ കഴിയില്ലന്ന് റസ്റ്റോറന്റ് ഉടമകള്‍ വാദിച്ചു. എന്നാല്‍ സംഭവം തെളിയിക്കുന്നതിനായി വിഡിയോ ഉള്‍പ്പടെ അരുണ്‍ സമര്‍പ്പിച്ചതോടെ പരാതിക്കാരന് നഷ്ടപരിഹാരമായി 20000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിനായി 10000 രൂപ നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...