റെക്കോർഡ് തകർത്ത് വെളിച്ചെണ്ണ വില ; ലിറ്ററിന് 205 രൂപ കടന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിൽ വെളിച്ചെണ്ണ വില സർവകാല റെക്കോർഡ് തകർത്ത് കുതിച്ചുയരുകയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 250 രൂപ 50 പൈസയാണ് വില. മൂന്ന് വർഷത്തിന് ശേഷമാണ് വെളിച്ചെണ്ണയുടെ വില ഇത്രയുമധികം ഉയർന്നത്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350 രൂപയാണ് വർധിച്ചത്. വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

ഫെബ്രുവരി ആദ്യവാരം തന്നെ വെളിച്ചെണ്ണ ലിറ്ററിന് 200 രൂപ കടന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ വർധനവുണ്ടായി. ബ്രാൻഡഡ് പായ്ക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. മറ്റ് എണ്ണകളുമായി ചേർത്ത് വെളിച്ചെണ്ണ വിൽക്കുന്നതിൽ ഇപ്പോൾ അനുമതി നൽകുന്നുണ്ട്. ഇത്തരം എണ്ണയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇതോടൊപ്പം പാംഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ വിലയും ഉയന്നിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും ബ്രാന്റഡ് വെളിച്ചെണ്ണകൾ എത്തുന്നത്. ഇവിടെയും വെളിച്ചെണ്ണയ്ക്ക് വില വർധിക്കുന്നതായാണ് റിപ്പോർട്ട്. 2017 ഡിസംബറിൽ ആണ് വെളിച്ചെണ്ണയുടെ വില സർവകാല റെക്കോർഡിലെത്തിയത്. 165.50 രൂപയായിരുന്നു മൊത്തവില. വലിയ രീതിയിൽ കൊപ്ര സംഭരിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...