കോട്ടയം : വെളിച്ചെണ്ണ വില കൂട്ടി വിറ്റതിൽ സ്വകാര്യ സൂപ്പർമാർക്കറ്റ് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ സൂപ്പർമാർക്കറ്റാണ് ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് യഥാർഥ വിലയേക്കാൾ മൂന്നുരൂപ കൂടുതൽ ഈടാക്കിയത്.
2021 സെപ്റ്റംബറിലാണ് വിനോദ് കെഎൽഎഫിന്‍റെ ഒരു ലിറ്റർ വെളിച്ചെണ്ണ ചങ്ങനാശ്ശേരി പാറേൽപ്പള്ളിയിലുള്ള സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയത്. എംആർപിയായി 235 രൂപയാണ് വെളിച്ചെണ്ണ പാക്കറ്റിൽ പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ 238 രൂപയാണ് വിനോദിൽ നിന്ന് ഈടാക്കിയെന്നാണ് പരാതി. വിശദമായ തെളിവെടുപ്പിന് ശേഷം അധികവില ഈടാക്കിയത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി.
പായ്ക്കറ്റിൽ പ്രിന്റ് ചെയ്ത വിലയേക്കാൾ അധികമായി ഈടാക്കാൻ വ്യാപാരികൾക്ക് അവകാശമില്ലെന്ന് കമ്മീഷൻ പറഞ്ഞു. 2021 സെപ്റ്റംബർ ഏഴ് മുതലുള്ള ഒൻപത് ശതമാനം പലിശസഹിതം തിരികെ നൽകാനും നിയമനടപടികൾ മൂലമുള്ള കഷ്ടനഷ്ടങ്ങൾക്ക് 10,000 രൂപ നൽകാനുമാണ് അഡ്വ.വി.എസ് മനുലാൽ പ്രസിഡന്റും കെ.എം ആന്റോ അംഗവുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.