പോലീസിനെ കബളിപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെ കബളിപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയുടെ ശ്രമം വിഫലം. പിന്നാലെ ഓടിയ പോലീസ് ഇയാളെ പിടികൂടി. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപെടാൻ ശ്രമിച്ചത്. ഒരു വീടിന്‍റെ ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു രാജേഷ്.

കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതായിരുന്നു രാജേഷിനെ. വിലങ്ങണിയിച്ചാണ് ഇയാളെ പോലീസ് കൊണ്ടുവന്നത്. മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് അഴിച്ചു കൊടുത്തു. ഈ സമയത്താണ് ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചത്. മുൻപ് നെയ്യാർ ഡാം ഓപ്പൺ ജയിലിൽ നിന്നും ചാടിയ രണ്ട് പ്രതികളിൽ ഒരാളാണ് ഇയാൾ. പിന്നീട് ഒരു വർഷം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാളെ പോലീസിന് പിടിക്കാൻ സാധിച്ചത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

1,000 കോടിയുടെ പൊന്നാനി ഷിപ്പ്‌യാർഡ് പദ്ധതിയിൽ രാഷ്ട്രീയ പോര്

0
പൊന്നാനി : പൊന്നാനിയെ ദക്ഷിണ കേരളത്തിലെ പ്രധാന കപ്പൽനിർമാണ കേന്ദ്രമായി...

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു ; ആളപായമില്ല

0
ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു....

പൊതുപരിപാടികളിൽ തമിഴ്തായ് വാഴ്ത്തുപാട്ട് നിർബന്ധം ; പ്രമേയം പാസ്സാക്കി തമിഴ്നാട് നിയമസഭ

0
ചെന്നൈ : പൊതുപരിപാടികളിൽ തമിഴ്തായ് വായ്ത്തുപാട്ട് നിർബന്ധമാക്കുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ...

ഇ20 ഇന്ധന വിവാദം : അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി

0
ന്യൂഡൽഹി : എഥനോൾ കലർന്ന ഇ20 പെട്രോൾ ഉപയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയത്തെ...