പെരുമാറ്റ ചട്ടങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികളും കര്‍ശനമായി പാലിക്കണം : ജില്ല കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള പെരുമാറ്റ ചട്ടങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും പാലിക്കണ്ടേ നിബന്ധനകള്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പാടില്ല. പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ പരിധിക്ക് പുറത്ത് മാത്രമേ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ പാടുള്ളു. ഒരു ടേബിളും രണ്ട് ചെയറും ഒരു കൊടിയും ഒരു ബാനറും മാത്രമേ ബൂത്തുകളില്‍ ഉപയോഗിക്കാവൂ.

പോളിംഗ് ഏജന്റിനെ നിയമിക്കുന്നതിന് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ഏജന്റ് ഫോം 10 ല്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും റിലീഫ് പോളിംഗ് ഏജന്റായി ഒരു പോളിംഗ് ഏജന്റിനെ കൂടെ നിയമിക്കാം. പോളിംഗ് ബൂത്തിനുളളില്‍ ഒരു സമയത്ത് ഒരു സ്ഥാനാര്‍ഥിയുടെ ഒരു പോളിംഗ് ഏജന്റിനെ മാത്രമെ അനുവദിക്കൂ. തെരഞ്ഞെടുപ്പ് ദിവസം വോട്ടിംഗ് ആരംഭിക്കുന്നതിനു ഒന്നര മണിക്കൂര്‍ മുമ്പ് മോക്ക്‌പോള്‍ ആരംഭിക്കുന്നതിനാല്‍ പോളിംഗ് ഏജന്റുമാര്‍ പോളിംഗ് സ്റ്റേഷനില്‍ നേരത്തെ എത്തിച്ചേരണം.
തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റിനും ഉപയോഗിക്കുന്നതിനുള്ള വാഹനത്തിന്റെ പാസ് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...