പത്തനംതിട്ട : കയര്‍ ഭൂവസ്ത്ര വിതാന പദ്ധതികളുടെ പത്തനംതിട്ട ജില്ലാതല ഏകദിന സെമിനാര്‍ നവംബര്‍ 11 വ്യാഴാഴ്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് കുമ്പഴ ഹോട്ടല്‍ ഹില്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും. കയര്‍ വികസന ഡയറക്ടറും ഭക്ഷ്യ സുരക്ഷ കമ്മീഷണറുമായ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, റാന്നി – പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയും സാധ്യതകളും എന്ന വിഷയത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ എന്‍.ഹരി ക്ലാസ് നയിക്കും. കയര്‍ ഭൂവസ്ത്ര വിതാനം – സാങ്കേതിക വശങ്ങള്‍ എന്ന വിഷയത്തില്‍ കയര്‍ കോര്‍പറേഷന്‍ സെയില്‍സ് മാനേജര്‍ അരുണ്‍ ചന്ദ്രന്‍ ക്ലാസെടുക്കും. വെര്‍ച്വല്‍ കയര്‍ കേരള 2021 ന്റെ മുന്നോടിയായി കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം കയര്‍ പ്രോജക്ട് ഓഫീസ് പരിധിയിലുള്ള പത്തനംതിട്ട ജില്ലയിലെ 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, എംജിഎന്‍ആര്‍ഇജിഎസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുകയും 1360545 സ്‌ക്വയര്‍ മീറ്റര്‍ കയര്‍ ഭൂവസ്ത്രം വിതാനിക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. ധാരണ പ്രകാരമുള്ള കരാര്‍ പൂര്‍ത്തീകരണകരണത്തിനായി പശ്ചാത്തലം ഒരുക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.