പൃഥ്വിരാജ് നായകനായെത്തുന്ന മലയാളം ക്രൈം ത്രില്ലര്‍ ‘കോള്‍ഡ് കേസ്- ന്റെ ടീസര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം വീഡിയോ

For full experience, Download our mobile application:
Get it on Google Play

നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകരില്‍ എത്തിച്ച ആമസോണ്‍ പ്രൈം വീഡിയോ തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്തിറക്കി. ആന്റോ ജോസഫ് ഫിലിംസ്, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് ഒരു പോലീസ് ഓഫീസറുടെ പ്രധാന വേഷം ചെയ്യുന്നത്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞ അന്വേഷണാത്മക ക്രൈം ത്രില്ലറാണ് കോള്‍ഡ് കേസ്.

കൊലപാതകത്തിന്റെ അന്വേഷണത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ പൃഥ്വിരാജ് തന്റെ ചുറ്റും നടക്കുന്ന അതീന്ദ്രീയ സംഭവങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമിടയിലും കാര്യങ്ങളെ യുക്തിപൂര്‍വം വീക്ഷിക്കാനുള്ള ആശയക്കുഴപ്പത്തിലാണ്. ചിത്രത്തില്‍ നായികയായി എത്തുന്ന അദിതി ബാലന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണവും വിചിത്രവുമായ സംഭവങ്ങളോടൊപ്പം മാനസികനില തെറ്റിയ കഥാപാത്രമായി വേഷമിടുന്ന സുചിത്ര പിള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളും നിറഞ്ഞതാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...