ആലപ്പുഴ : ജില്ലയിലെ ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ ലഹരി വിമുക്ത കേന്ദ്രം തുടങ്ങുന്നതിനാവശ്യമായ നടപടി എടുക്കുമെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ ജോൺ വി സാമുവൽ. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ചികിത്സ നൽകാൻ കുട്ടികൾക്ക് മാത്രമായി ലഹരി വിമുക്ത കേന്ദ്രം തുടങ്ങാനാണ് തീരുമാനം. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അവകാശ സംരക്ഷണ സേവനങ്ങൾ നൽകുമ്പോൾ വകുപ്പുകൾ നേരിടുന്ന ബുദ്ധിമുട്ടുകളും ബാലവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം ചർച്ച ചെയ്തു.
പോക്സോ നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുളള നിർദ്ദേശവും കമ്മീഷൻ അംഗം നൽകി.
കൂടാതെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു. ആര്‍റ്റിഇ, ജുവനൈല്‍ ജസ്റ്റിസ്, പോക്സോ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. വകുപ്പ്തല ഉദ്യോഗസ്ഥര്‍ ജില്ലയിലെ ബാലവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, ജില്ലാ നിയമസേവന അതോറിറ്റി സബ് ജഡ്ജ് പ്രമോദ് മുരളി, അഡീഷണൽ എസ്പി സുരേഷ് കുമാർ, ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സൺ വസന്തകുമാരി അമ്മ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം എ ഷീല, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടിവി മിനിമോൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033