Monday, April 21, 2025 5:08 am

വിട്ടുവീഴ്ചയില്ല – കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളെ ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി നടത്തിയ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ നിര്‍ദേശിച്ചത്.

ജില്ലയില്‍ വാക്‌സിന്‍ വിതരണം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതുവരെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. അവശ്യ വസ്തു വില്‍പന കടകളും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കടകളും മാത്രമേ ജില്ലയില്‍ തുറക്കുന്നുള്ളു എന്ന് ഉറപ്പുവരുത്തും. അവശ്യ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും ഹോട്ടല്‍, റസ്റ്ററന്റ് ജീവനക്കാര്‍ക്കും വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്‌സിന്‍ സ്വീകരിക്കാം.

ടൗണുകള്‍ കേന്ദ്രീകരിച്ച് ആഴ്ചയില്‍ ഒരു ദിവസം കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പരിശോധന നടത്തുന്ന കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളും. കച്ചവട സ്ഥാപനങ്ങളില്‍ ജനാലകള്‍ തുറന്നിടണം. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. എല്ലാ കടകളിലും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തറയില്‍ പ്രത്യേകം അടയാളപ്പെടുത്തലുകള്‍ ഉണ്ടാകണം. കടകള്‍ക്ക് മുന്‍പില്‍ സാനിറ്റൈസര്‍ സ്ഥാപിക്കണം. കടകള്‍ക്കുള്ളില്‍ ആളുകളെ നിയന്ത്രിക്കണം.

ചെറിയ കടകളില്‍ ആളുകളുടെ പ്രവേശനം നിയന്ത്രിക്കണം. കഴിയുന്നത്ര കടകളിലും റിബണ്‍ കെട്ടി സാധനങ്ങള്‍ വെളിയില്‍ എത്തിച്ചു നല്‍കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള പഞ്ചായത്തുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ജില്ലയില്‍ 80 ശതമാനം വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകുന്നതുവരെ എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

കച്ചവടക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവര്‍ക്കുള്ള ആശങ്കകളും വിവിധ സംഘടനാ പ്രതിനിധികള്‍ ജില്ലാ കളക്ടറെ അറിയിച്ചു. കെട്ടിട വാടകയിലും മറ്റ് ഇനങ്ങളിലും ഇളവ് നല്‍കണമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഇക്കാര്യം അനുകൂലമായി പരിഗണിക്കണമെന്ന് ജില്ലാ കളക്ടര്‍ എല്ലാ സ്വകാര്യ കെട്ടിട ഉടമകളോടും അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കാര്യത്തില്‍, അത് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി അയയ്ക്കുമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയും അഭ്യര്‍ഥിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള കടകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കടകളില്‍ റിബണ്‍ കെട്ടി സാധനങ്ങള്‍ പുറത്തെത്തിച്ച് നല്‍കുന്ന സംവിധാനത്തെ പരമാവധി പ്രോത്സാഹിപ്പിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി രോഗവ്യാപനം കൂടാതിരിക്കാന്‍ സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാന്‍ കച്ചവട സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. കടകളില്‍ വായു സഞ്ചാരം ഉറപ്പുവരുത്തണം. ജീവനക്കാരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഉടന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഡിഡിപി എസ്.ശ്രീകുമാര്‍, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, വിവിധ വ്യാപാര വ്യവസായ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം ദില്ലിയിൽ എത്തും

0
ദില്ലി : താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ അനധികൃത സമ്പാദ്യം

0
കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ...

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...