തിരുവനന്തപുരം ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തണം. പഞ്ചായത്തിനു കീഴില്‍വരുന്ന ഓരോ ശ്മശാനത്തിനും ഒരു നോഡല്‍ ഓഫിസറെ ബന്ധപ്പെട്ട പഞ്ചായത്ത് നിയമിക്കണം. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു സമയക്രമം അനുവദിച്ച്‌ ടോക്കണ്‍ നല്‍കുന്നതിനു പഞ്ചായത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കണം.

ഇലക്‌ട്രിക്, ഗ്യാസ് ശ്മശാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന അവസരത്തില്‍ ഉണ്ടായേക്കാവുന്ന തകരാറുകള്‍ പരിഹരിക്കുന്നതിന് ഒരു സാങ്കേതിക സംഘവുമായി അതത് പഞ്ചായത്തുകള്‍ക്കു ബന്ധമുണ്ടായിരിക്കണം. ജില്ലയിലെ പൊതു ശ്മശാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റിലെ വാര്‍ റൂമില്‍ പ്രത്യേക നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ഏതെങ്കിലും പഞ്ചായത്തില്‍ പൊതുശ്മശാനം ഒഴിവില്ലെങ്കില്‍ 0471-2731337, 2731347 എന്ന വാര്‍ റൂം നമ്പരുമായി ബന്ധപ്പെടണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...