ദേശീയ പതാക തയാറാക്കുന്നവരെ കാണാന്‍ അപ്രതീക്ഷിത അതിഥിയായി ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള പന്തളം മുളമ്പുഴയിലെ നേച്ചര്‍ ബാഗ്‌സ് ആന്‍ഡ് ഫയല്‍സ് തയ്യല്‍ യൂണിറ്റില്‍ അപ്രതീക്ഷിത അതിഥിയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എത്തി. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്തേണ്ട ദേശീയ പതാകകള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു ഇവിടുത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സ്ഥലം നേരിട്ട് സന്ദര്‍ശിക്കാനുമായിരുന്നു ജില്ലാ കളക്ടറുടെ സന്ദര്‍ശനം.

രാപകലില്ലാതെ ദേശീയ പതാക തയാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍. സ്ത്രീകളുടെ സ്‌നേഹകൂട്ടായ്മയുടെ കരുത്തും കരുതലും കാര്യപ്രാപ്തിയും ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്ന ഒരു അനുഭവമാണ് ഇതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കുടുംബശ്രീയുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും കുടുംബശ്രീ തയാറാക്കിയ 1.50 ലക്ഷം ദേശീയ പതാകകളാണ് പാറിപ്പറക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 150040 പതാകകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. പതാകയുടെ വിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് നിര്‍വഹിക്കും. 30 രൂപയാണ് പതാകയുടെ വില. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...