കോന്നി : എ ഡി എം നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ മുൻ ജില്ലാ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ആരോപണം ഉന്നയിച്ചപ്പപ്പോൾ എല്ലാം അറിയാവുന്ന ജില്ലാ കളക്റ്റർ മൗനം പാലിച്ചത് ഗുരുതരമായ തെറ്റാണെന്നും ഒരു പക്ഷേ അന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു എങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നും സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. അന്തരിച്ച എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തെ മലയാലപ്പുഴയിലെ വീട്ടിൽ എത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്റ്റർ പ്രതികരിക്കേണ്ടതായിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞതിൽ തെറ്റ് സംഭവിച്ചപ്പോൾ അത് ആ വേദിയിൽ അദ്ദേഹം തുറന്ന് പറയേണ്ടത് ആയിരുന്നു.
ആ തെറ്റ് തിരുത്തണം എന്ന് അദ്ദേഹം പറയണമായിരുന്നു. നവീൻ അത്തരക്കാരൻ അല്ല എന്നത് മറ്റാരെക്കാളും പറയാൻ സാധിക്കുന്നത് ജില്ലാ കളക്റ്റർക്ക് ആയിരുന്നു. അപ്പോൾ പറയാൻ കഴിഞ്ഞില്ല എങ്കിലും പിന്നീട് എങ്കിലും പറയാമായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്തിരുന്നു എങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. ബാക്കി കാര്യങ്ങൾ അന്വേഷണത്തിൽ ബോധ്യമാകും എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, സി പി ഐ മലയാലപുഴ ലോക്കൽ സെക്രട്ടറി സി ജി പ്രദീപ്,മലയാലപുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ,ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അഖിൽ, ഷാജഹാൻ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.