ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണത്തിൽ കളക്റ്റർ മൗനം പാലിച്ചത് ഗുരുതരമായ തെറ്റ് : കെ പ്രകാശ് ബാബു

For full experience, Download our mobile application:
Get it on Google Play

കോന്നി : എ ഡി എം നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ മുൻ ജില്ലാ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യ ആരോപണം ഉന്നയിച്ചപ്പപ്പോൾ എല്ലാം അറിയാവുന്ന ജില്ലാ കളക്റ്റർ മൗനം പാലിച്ചത് ഗുരുതരമായ തെറ്റാണെന്നും ഒരു പക്ഷേ അന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു എങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നും സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. അന്തരിച്ച എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തെ മലയാലപ്പുഴയിലെ വീട്ടിൽ എത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്റ്റർ പ്രതികരിക്കേണ്ടതായിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞതിൽ തെറ്റ് സംഭവിച്ചപ്പോൾ അത് ആ വേദിയിൽ അദ്ദേഹം തുറന്ന് പറയേണ്ടത് ആയിരുന്നു.

ആ തെറ്റ് തിരുത്തണം എന്ന് അദ്ദേഹം പറയണമായിരുന്നു. നവീൻ അത്തരക്കാരൻ അല്ല എന്നത് മറ്റാരെക്കാളും പറയാൻ സാധിക്കുന്നത് ജില്ലാ കളക്റ്റർക്ക് ആയിരുന്നു. അപ്പോൾ പറയാൻ കഴിഞ്ഞില്ല എങ്കിലും പിന്നീട് എങ്കിലും പറയാമായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്തിരുന്നു എങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. ബാക്കി കാര്യങ്ങൾ അന്വേഷണത്തിൽ ബോധ്യമാകും എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, സി പി ഐ മലയാലപുഴ ലോക്കൽ സെക്രട്ടറി സി ജി പ്രദീപ്‌,മലയാലപുഴ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രീജ പി നായർ,ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അഖിൽ, ഷാജഹാൻ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

0
പത്തനംതിട്ട : കൈപ്പട്ടൂർ സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന...

കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു

0
തൃത്താല: കൂറ്റനാട് പട്ടിത്തറ പഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നുവീണു....

ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത...

ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ...