“വോട്ട് ചെയ്യാതിരിക്കാൻ കോളേജ് യുയുസിയെ ആക്രമിച്ച് തിരിച്ചറിയൽ കാർഡ് തട്ടിയെടുത്തു” ; എസ്എഫ്ഐക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്വന്തന്ത്രനായി വിജയിച്ച യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലർ തിങ്കളാഴ്ച നടക്കാനിരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ അക്രമിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കിയതായി പരാതി. മലപ്പുറം പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജ് വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു.
പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജല്‍ നിന്നും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഷിഹാന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെര‍ഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള തിരിച്ചറിയല്‍ കാര്‍ഡ് കോളേജിലെത്തിയത്.

സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഷിഹാന്‍ കോളേജില്‍ പോയി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഇറങ്ങിയപ്പോള്‍ എസ്.എഫ്.ഐയുടെ ജില്ലാ നേതാക്കള്‍ വഴി തടഞ്ഞതായാണ് പരാതി. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ പണം നല്‍കാമെന്ന് നേതാക്കള്‍ ആദ്യം പറഞ്ഞു. ഇത് നിരസിച്ചതോടെ ഇവര്‍ പിന്തുടര്‍ന്നെത്തി കൈയേറ്റം ചെയ്ത ശേഷം തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു പോയെന്നാണ് പരാതി. സംഭവത്തില്‍ വളാഞ്ചേരി പോലീസ് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഹരി, കണ്ടാലറിയാവുന്ന മറ്റ് നാലു പേർ എന്നിവർക്കെതിരെ കേസെടുത്തു. അന്യായമായി തടഞ്ഞുവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സര്‍വകലാശാലാ ഡീനിനും വിദ്യാർത്ഥി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എസ്,എഫ്,ഐക്ക് സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കാവനാട് അരവിളയിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കായലിൽ...

മൂത്ത കള്ള് കിട്ടിയില്ല ; ഷാപ്പ് മാനേജരെയും സുഹൃത്തിനെയും കുപ്പികൊണ്ട് ആക്രമിച്ച് സഹോദരങ്ങൾ ;...

0
തൃശൂർ: കള്ളുഷാപ്പിനുള്ളിൽ വെച്ച് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ...

‘കാസർഗോഡ് എംഡിഎംഎ പിടികൂടിയ സംഭവം : പ്രതികൾ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം’ ; വി.കെ...

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർ മുഖ്യമന്ത്രി വി ഡി സതീശനുമായി...

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
തൃശൂര്‍: മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ്...