റാന്നി: അശ്രദ്ധയോടെ ഓടിച്ചെത്തിയ കോളേജ് ബസ് കാറിനു പിന്നില്‍ തട്ടി അപകടം. ഇന്നു രാവിലെ പതിനൊന്നോടെ റാന്നി പെരുമ്പുഴയിലായിരുന്നു സംഭവം. കൃത്യമായ അകലം പാലിക്കാതെ കാറിനു പിന്നാലെ ബസ് എത്തിയതാണ് അപകട കാരണം. റോഡു കുറുകെ കടന്ന കാല്‍നട യാത്രികനെ രക്ഷിക്കാന്‍ കാര്‍ ബ്രേക്ക് ചെയ്തതോടാണ് ബസ് പിന്നിലിടിച്ചത്. ഇടിയില്‍ കാറിന്‍റെ പിന്നിലെ ചില്ലു തകര്‍ന്നു. റാന്നി പോലീസ് സ്ഥലത്തെത്തിയെങ്കിലും പരാതി ഇല്ലാത്തതിനാല്‍ കേസ് എടുത്തില്ല.
അശ്രദ്ധയോടെ ഓടിച്ചെത്തിയ കോളേജ് ബസ് കാറിനു പിന്നില്‍ തട്ടി അപകടം
RECENT NEWS
Advertisment