വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണo ; പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണത്തിനു കാരണമാകുന്നുണ്ടോ എന്നു പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. വിഴിഞ്ഞം തുഖമുഖത്തിനെതിരെ സമരം നടത്തുന്ന സമരസമിതിയുടെ പ്രധാന ആവശ്യം തുറമുഖ നിര്‍മാണം നിര്‍ത്തി തീരശോഷണം നടന്നോ എന്നു പരിശോധിക്കണമെന്നായിരുന്നു. വിഴിഞ്ഞത്ത് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെത്തുടര്‍ന്നു തുറമുഖ നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്.

സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച്‌ സ്റ്റേഷന്‍റെ മുന്‍ അഡി. ഡയറക്ടര്‍ എം.ഡി.കുന്ദലെയാണ് സമിതിയുടെ അധ്യക്ഷന്‍. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ.റജി ജോണ്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരുവിലെ അസോ.പ്രൊഫസര്‍ ഡോ.തേജല്‍ കനിത്ക്കര്‍, കണ്ട്‌ല പോര്‍ട്ട് ട്രസ്റ്റിന്റെ മുന്‍ ചീഫ് എന്‍ജിനീയര്‍ ഡോ. പി.കെ.ചന്ദ്രമോഹന്‍ എന്നിവരാണ് അംഗങ്ങള്‍. സമരസമിതി പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല. തീരശോഷണം നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കാനും കമ്മിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി പോലീസ്

0
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി...

ചെറിയ പട്ടണങ്ങളിൽ ഐടി വിപ്ലവം ; കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ ചെലവിൽ ലോകോത്തര വർക്ക്...

0
കൊല്ലം : ഐടി കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും തങ്ങളുടെ പ്രവർത്തനങ്ങൾ ചെറിയ പട്ടണങ്ങളിലേക്ക്...

അടൂരില്‍ നടപ്പാതകള്‍ കയ്യേറി വാഹന പാര്‍ക്കിംഗ്

0
അടൂര്‍ : അടൂരില്‍ നടപ്പാതകള്‍ കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്  കാല്‍നട യാത്രക്കാര്‍ക്ക്...