Friday, May 9, 2025 11:28 am

കളർ കോഡ് ഒഴിവാക്കി ; ചരക്ക് വാഹനങ്ങളിൽ ഇനി മഞ്ഞനിറമില്ല

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ മ​ഞ്ഞ ക​ള​ർ കോ​ഡ് ഒ​ഴി​വാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഓ​റ​ഞ്ച് നി​റ​മൊ​ഴി​ച്ച് ഏ​തു നി​റ​വും ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍ക്ക് മു​ന്നി​ലും പി​ന്നി​ലും മ​ഞ്ഞ​നി​റം വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​യി​രു​ന്നു ഇ​തു​വ​രെ. ഓ​റ​ഞ്ച് ഒ​ഴി​കെ ഏ​തു നി​റ​വും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കേ​ര​ള മോ​ട്ടോ​ര്‍വാ​ഹ​ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ഉ​ത്ത​ര​വ്. രാ​ത്രി​യും വെ​ളി​ച്ചം കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലും പെ​ട്ടെ​ന്ന് ക​ണ്ണി​ല്‍പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് മ​ഞ്ഞ​നി​റം ന​ല്‍കി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍, ഓ​ള്‍ ഇ​ന്ത്യ പെ​ര്‍മി​റ്റ് വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ള​ർ കോ​ഡ് ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര ഭേ​ദ​ഗ​തി സം​സ്ഥാ​ന​വും സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ ഭേ​ദ​ഗ​തി​യെ​ത്തു​ട​ര്‍ന്ന് ക​റു​ത്ത നി​റം വ​രെ ലോ​റി​ക​ള്‍ക്കും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ക്കും ഉ​പ​യോ​ഗി​ക്കാ​നാ​കും. വെ​ളി​ച്ചം പ്ര​തി​ഫ​ലി​ക്കു​ന്ന റി​ഫ്ല​ക്ടി​വ് സ്റ്റി​ക്ക​റു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, വെ​ളി​ച്ചം പ്ര​തി​ഫ​ലി​പ്പി​ക്കാ​ത്ത തരം പെയിന്റ് ഉപയോഗിച്ചാൽ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​രു​ടെ ക​ണ്ണി​ല്‍പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ അ​പ​ക​ട​മേ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ക്ക് വെ​ള്ള​നി​റം ന​ല്‍കി​യ​തു​ള്‍പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ എ​ളു​പ്പം ക​ണ്ണി​ല്‍പെ​ടു​ന്ന നി​റം എ​ന്ന നി​ല​ക്കാ​യി​രു​ന്നു. ഓ​റ​ഞ്ച് നി​റം നി​ര്‍ബ​ന്ധ​മാ​യ പ്രെ​ട്രോ​ളി​യം, രാ​സ​മി​ശ്രി​ത​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​നി​റം ഉ​പ​യോ​ഗി​ക്കാ​നും ഭേ​ദ​ഗ​തി​യി​ലൂ​ടെ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. അ​ഞ്ച് സെ​ന്റി​മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഉ​ണ​ങ്ങി​യ ഇ​ല​യു​ടെ നി​റ​ത്തി​ൽ ത​ടി​ച്ച വ​ര​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് : മുഖ്യമന്ത്രി...

0
കണ്ണൂര്‍ : പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ്...

കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി

0
കീഴ്‌വായ്പൂര് : കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി....

റഷ്യന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചു

0
മോസ്കോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ച് റഷ്യ....