മോനെ വാ പോവാം…; പോലീസിനെ വെല്ലുവിളിച്ച് റോഡില്‍ ബൈക്കുമായി അഭ്യാസം, ഇന്‍സ്റ്റഗ്രാം റീല്‍സ്, പിന്നാലെ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ. നെയ്യാറ്റിന്‍കര സ്വദേശി അഭിജിത്തി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ‘ലിക്വി മോളി 390’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അഭിജിത്ത് ബൈക്ക് അഭ്യാസത്തിന്റെ റീലുകള്‍ പങ്കുവെച്ചിരുന്നത്. അപകടകരമായരീതിയില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നരീതിയില്‍ റോഡിലൂടെ ബൈക്കോടിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനൊപ്പം പോലീസിനെയും മോട്ടോര്‍വാഹന വകുപ്പിനെയും വെല്ലുവിളിക്കുകയുംചെയ്തിരുന്നു. ഇതേ വീഡിയോ കേരള പോലീസിനെ ടാഗ് ചെയ്താണ് യുവാവ് വെല്ലുവിളി നടത്തിയത്.

സംഭവം വാര്‍ത്തയാവുകയും വീഡിയോ ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെയാണ് പോലീസ് യുവാവിനെ പിടികൂടിയത്. അമരവിള-നെയ്യാറ്റിന്‍കര റോഡിലാണ് പ്രതി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അപകടകരമായരീതിയില്‍ വാഹനമോടിച്ചതിനും ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചതിനുമാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...