കുറഞ്ഞ ചെലവിൽ എ സി ബസിൽ സുഖയാത്ര ; സൂപ്പർഹിറ്റായി കെ എസ് ആർ ടി സിയുടെ ജനത സർവീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എ.സി ബസിൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ജനത സർവീസി​ന്റെ ഒൻപത് മാസത്തെ കളക്ഷൻ 53.64 ലക്ഷം രൂപ. 98,986 പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ സെപ്തംബർ 18നാണ് കൊല്ലം- തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ജനതസർവീസ് ആരംഭിച്ചത്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സ്‌റ്റോപ്പുകളാണ് ജനത ബസുകൾക്കും. കൊല്ലം യൂണിറ്റിൽ നിന്ന് രണ്ടും കൊട്ടാരക്കര യൂണിറ്റിൽ നിന്ന് ഒന്നും ഉൾപ്പെടെ മൂന്ന് എ.സി ലോ ഫ്‌ളോർ ബസുകൾ ജനത സർവീസിന് നൽകി​യി​ട്ടുണ്ട്. ബസ് പുറപ്പെടുന്നത് മുതൽ സീറ്റുകളുടെ ലഭ്യത, തിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ 350 അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ ലഭിക്കും.

കെ.എസ്.ആർ.ടി.സി എ.സി ബസുകളുടെ പതിവ് നിറത്തിൽ നിന്ന് വ്യത്യസ്തമായി മുൻവശത്തും പിന്നിലും നീലനിറമാണ് ജനത ബസിനുള്ളത്. ലോഗോയും പതിച്ചിട്ടുണ്ട്. കിലോമീറ്ററിന് 55 പൈസയാണ് നി​രക്ക്. 20 രൂപയാണ് മി​നി​മം ചാർജ്. കൊല്ലം- തിരുവനന്തപുരം യാത്രയ്ക്ക് 184 രൂപ. രണ്ട് മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും. തിരുവനന്തപുരത്തേക്ക് പോകുന്ന വിദ്യാർത്ഥികൾ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ, ആർ.സി.സിയിലേക്കും മെഡി. ആശുപത്രിയിലേക്കും പോകുന്നവർ ഉൾപ്പെടെയുള്ളവരാണ് കൂടുതലയും ജനത സർവീസിനെ ആശ്രയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോണ്‍ ബ്രിട്ടാസ് എംപിയെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചയാള്‍ വിഡ്ഢിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്...

0
തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപിയെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചയാള്‍ വിഡ്ഢിയെന്ന്...

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക്...

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ്...

0
കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ...

പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ...