പത്തനംതിട്ട : കോന്നി ആമക്കുന്ന് സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ വി.ഗീവർഗീസ് സഹാദയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. മേയ് മൂന്നിന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരത്തെ തുടർന്ന് തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ പാരിഷ് മിഷൻ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാ. ജോബ് സാം മാത്യു വചനശുശ്രൂഷ നിർവഹിക്കും. നാലിന് രാവിലെ 7.45-ന് കുർബാന, 10-ന് സൺഡേസ്‌കൂൾ കുട്ടികളുടെ സംഗമം. രാത്രി 7.15-ന് ഫാ.ജോൺ തോമസ് കരിങ്ങാട്ടിൽ വചനശുശ്രൂഷ നിർവഹിക്കും.
അഞ്ചിന് രാവിലെ 7.45-ന് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ രോഗികളെയും പ്രായമായവരെയും ദേവാലയത്തിൽ കൊണ്ടുവന്ന് കുർബാനയിൽ സംബന്ധിപ്പിക്കും. 9.30-ന് സഭാകവി സി.പി. ചാണ്ടി അനുസ്മരണം. രാത്രി 7.15-ന് ഫാ. ബ്രിൻസ് അലക്‌സ് മാത്യൂസ് വചനശുശ്രൂഷ നിർവഹിക്കും. ആറിന് രാവിലെ 7.15-ന് പഴയപള്ളിയിൽ കുർബാന. ഒമ്പതിന് ചെമ്പിൽ അരിയിടീൽ, ചെമ്പെടുപ്പ് പ്രദക്ഷിണം. 5.45-ന് സന്ധ്യാനമസ്‌കാരം, തുടർന്ന് പെരുന്നാൾ പ്രദക്ഷിണം. ഏഴിന് രാവിലെ എട്ടിന് എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ്, നേർച്ചവിളമ്പ്, കൊടിയിറക്ക്.