കോന്നി ആമക്കുന്ന് സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ വി.ഗീവർഗീസ് സഹാദയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ആമക്കുന്ന് സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ വി.ഗീവർഗീസ് സഹാദയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. മേയ് മൂന്നിന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരത്തെ തുടർന്ന് തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ പാരിഷ് മിഷൻ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാ. ജോബ് സാം മാത്യു വചനശുശ്രൂഷ നിർവഹിക്കും. നാലിന് രാവിലെ 7.45-ന് കുർബാന, 10-ന് സൺഡേസ്‌കൂൾ കുട്ടികളുടെ സംഗമം. രാത്രി 7.15-ന് ഫാ.ജോൺ തോമസ് കരിങ്ങാട്ടിൽ വചനശുശ്രൂഷ നിർവഹിക്കും.

അഞ്ചിന് രാവിലെ 7.45-ന് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ രോഗികളെയും പ്രായമായവരെയും ദേവാലയത്തിൽ കൊണ്ടുവന്ന് കുർബാനയിൽ സംബന്ധിപ്പിക്കും. 9.30-ന് സഭാകവി സി.പി. ചാണ്ടി അനുസ്മരണം. രാത്രി 7.15-ന് ഫാ. ബ്രിൻസ് അലക്‌സ് മാത്യൂസ് വചനശുശ്രൂഷ നിർവഹിക്കും. ആറിന് രാവിലെ 7.15-ന് പഴയപള്ളിയിൽ കുർബാന. ഒമ്പതിന് ചെമ്പിൽ അരിയിടീൽ, ചെമ്പെടുപ്പ് പ്രദക്ഷിണം. 5.45-ന് സന്ധ്യാനമസ്‌കാരം, തുടർന്ന് പെരുന്നാൾ പ്രദക്ഷിണം. ഏഴിന് രാവിലെ എട്ടിന് എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ്, നേർച്ചവിളമ്പ്, കൊടിയിറക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....