വാണിജ്യ പാചക വാതക വില വർധിപ്പിച്ചു ; സിലിണ്ടറിന് 102.50 രൂപ കൂട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. യുക്രൈൻ പ്രതിസന്ധിയും, വിതരണത്തിൽ നിലനിൽക്കുന്ന ആശങ്കകളുമാണ് ആഗോള ഊർജ്ജ വില ഉയരാൻ കാരണം. അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കൊൽക്കത്തയിലും ചെന്നൈയിലും 19 കിലോ ഭാരമുള്ള സിലിണ്ടറിന് യഥാക്രമം 2,455 രൂപയും 2,508 രൂപയുമാണ് വില. മുംബൈയിൽ സിലിണ്ടറിന് 2,205 രൂപയിൽ നിന്ന് 2,307 രൂപയായാണ് വർധിപ്പിച്ചത്.

നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. നിലവിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല. മാർച്ച് 22 ന് സബ്‌സിഡിയുള്ള ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 50 രൂപ വർദ്ധിപ്പിച്ചിരുന്നു. 2021 ഒക്ടോബറിനു ശേഷമുള്ള ആദ്യത്തെ വർദ്ധനവാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...