വയനാട്ടിൽ വാണിജ്യ അളവിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വയനാട്ടിൽ വാണിജ്യ അളവിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി. മീനങ്ങാടി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ലോറിയുടെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. സംഭവത്തിൽ പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് മീനങ്ങാടി കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ കണ്ട കെഎൽ 73 എഫ് 1089 നമ്പർ ലോറി തടഞ്ഞുനിർത്തുകയായിരുന്നു.

ലോറി പരിശോധിക്കുന്നതിനിടെ ഡ്രൈവറും സഹായിയും പരിഭ്രമിക്കുന്നത് കണ്ട പോലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇളകിയ നിലയിലായിരുന്ന ടൂൾ ബോക്സിനുള്ളിൽ മറ്റൊരു ബോക്സിനുള്ളിലായി ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. 17.98 ഗ്രാം എംഡിഎംഎ, 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മൈസൂരിലെ ബേഗൂരിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. സ്വന്തം ആവശ്യത്തിനും ജില്ലയിലെ വിവിധയിടങ്ങളിൽ വിൽപന നടത്തുന്നതിനുമായാണ് ഇവ കൊണ്ടുവന്നത്. മീനങ്ങാടി എസ്‌.ഐ ഡി. മിഥുൻ, എ.എസ്.ഐ സുകുമാരൻ, സി.പി.ഒമാരായ അയ്യൂബ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...