ജയ്റ്റ്‌ലിയേയും സുഷമ സ്വരാജിനേയും അപമാനിക്കുന്ന പരാമര്‍ശം ; ഉദയനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അന്തരിച്ച മുൻ മന്ത്രിമാരായ അരുൺ ജയ്റ്റ്ലിയെയും സുഷമ സ്വരാജിനെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. സുഷമ സ്വരാജും അരുൺ ജെയ്റ്റ്ലിയും മരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മർദ്ദവും പീഡനവും സഹിക്കാനാകാതെയാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മറുപടി നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. മറുപടി നൽകാത്ത പക്ഷം കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ഏപ്രിൽ 2നാണ് കമ്മീഷന് ബിജെപിയുടെ പരാതി ലഭിച്ചത്. മാർച്ച് 31ന് ധരംപൂരിൽ വച്ചുനടന്ന പൊതുപരിപാടിയിൽ മുൻ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജിനെയും അരുൺ ജയ്റ്റ്ലിയെയും അപമാനിക്കുന്ന പരാമർശം നടത്തിയെന്നാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...