ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് 17 നും 18 നും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി നിയോജക മണ്ഡലത്തില്‍ പോളിംഗിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17 നും 18 നും കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ എച്ച് എസ് എസില്‍ നടക്കും. ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍ രാവിലെ എട്ടിന് എത്തേണ്ടതാണെന്നും ഉപവരണാധികാരിയുടെ അനുമതി ഇല്ലാതെ ജോലി സ്ഥലം വിട്ടുപോകാന്‍ പാടില്ലെന്നും കോന്നി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
—-
പരിശീലനം നാളെ (16)
കോന്നി നിയോജക മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ക്രമീകരിക്കുന്നതിന് നിയമിച്ചിട്ടുള്ള ജീവനക്കാര്‍ക്കുള്ള പരിശീലനം നാളെ (16) മൂന്നിന് താലൂക്ക് ഓഫീസില്‍ നടക്കും. ജനറല്‍ സൂപ്പര്‍വിഷന്‍, ഇവിഎം സെറ്റിംഗ്, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ക്രമീകരിക്കല്‍ സൂപ്പര്‍വിഷന്‍, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം സൂക്ഷ്മ പരിശോധന, മോക്പോള്‍ ടേബിള്‍, രജിസ്റ്ററുകള്‍ തയ്യാറാക്കലും ടേബിളുകളിലേക്കുള്ള സ്റ്റേഷനറി വിതരണം, ബാലറ്റ് പേപ്പര്‍-പിങ്ക് പേപ്പര്‍ സീല്‍- ഐഡി കാര്‍ഡ് എന്നിവയുടെ വിതരണം, ഇ വി എം സ്റ്റോര്‍ എന്നിവയുടെ ചുമതല നല്‍കിയിട്ടുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം.
—-
പരിശീലനം നല്‍കി
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ (16) മുതല്‍ ആരംഭിക്കുന്ന വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. അസന്നിഹിത വോട്ടുകള്‍ രേഖപ്പെടുത്തല്‍, വോട്ടുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കല്‍ തുടങ്ങിയവയെപ്പറ്റി ക്ലാസില്‍ വിശദമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഫോം 12 ഡി പ്രകാരം അപേക്ഷിച്ച ഭിന്നശേഷിക്കാര്‍ക്കും 85 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ബാലറ്റ് പേപ്പറുകള്‍ വീടുകളില്‍ എത്തിച്ചുള്ള വോട്ടെടുപ്പ് സൗകര്യം ലഭ്യമാകുന്നത്. ഇതിനായി ജില്ലയില്‍ 127 സംഘങ്ങളെയാണ് സജ്ജമാക്കിയിരിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് 17 നു
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കും ഇവിഎം കളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷനിംഗ് 17നു നടത്തുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടുത്തുന്നത് ഈ ഘട്ടത്തിലാണ്. അതത് വിതരണകേന്ദ്രങ്ങളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടപടിക്രമം പൂര്‍ത്തിയാക്കുക. കമ്മീഷനിംഗിന്റെ ഭാഗമായി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കും. കണ്‍ട്രോള്‍ യൂണിറ്റില്‍ സ്ഥാനാര്‍ഥികളെ സെറ്റ് ചെയ്യും. എല്ലാം മെഷീനുകളും സീല്‍ ചെയ്യും. ബാലറ്റ് യൂണിറ്റില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്യും. കണ്‍ട്രോള്‍ യൂണിറ്റിലും വിവിപാറ്റിലും ബാറ്ററി സജ്ജമാക്കും. കമ്മീഷനിംഗിനു ശേഷം അതത് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളില്‍ വോട്ടിംഗ് മെഷീനുകള്‍ സീല്‍ ചെയ്തു ഭദ്രമായി സൂക്ഷിക്കും. പിന്നീട് വിതരണ ദിവസം പുറത്തെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...