തൃശ്ശൂർ : വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിലെ ജീവപര്യന്തം തടവുകാരനായ സദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിലെ നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനാണ് സദൻ. മൂർച്ചയുള്ള ആയുധം കൊണ്ട് ഇയാൾ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറയുന്നു. സാരമായി പരിക്കേറ്റ സദനെ ജയിൽ ജീവനക്കാർ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്ത് സാഹചര്യത്തിലാണ് സദൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വ്യക്തമല്ല.
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
RECENT NEWS
Advertisment