സെക്രട്ടേറിയറ്റിലെ ആവശ്യമില്ലാത്ത തസ്തികകൾ ഏതൊക്കെ ? ; പഠിക്കാൻ സമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ആവശ്യമില്ലാത്ത തസ്തികകൾക്ക് പകരം  പുതിയവ സൃഷ്ടിക്കുന്നതിനടക്കമുള്ള കാര്യങ്ങൾ പഠിക്കുന്നതിനായിപുതിയ സമിതിയെ നിയോഗിച്ചു. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനായ വി.എസ്.ശെന്തിൽ അധ്യക്ഷനായ സമിതിക്കാണ് പഠനത്തിന്‍റെ ചുമതല. സമിതിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് മാനേജ്മെന്‍റ് കൺസൾട്ടൻസിക്കായി കോഴിക്കോട് ഐഎംഎമ്മിന്‍റെ സേവനം ഉപയോഗിക്കാം.

മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. ഇലക്ട്രോണിക് ഫയൽ സംവിധാനവും ഇ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയ വിവിധ പോർട്ടലുകൾ നിലവിൽവന്നശേഷം ഏതൊക്കെ തസ്തികകൾ സെക്രട്ടേറിയറ്റിൽ ആവശ്യമില്ലാതായെന്നു സമിതി പഠനവിധേയമാക്കും. ഓഫീസ് അസിസ്റ്റന്‍റ്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്ക് ഇപ്പോൾ കാര്യമായ ജോലി ഇല്ലെന്നു നേരത്തെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഏതൊക്കെ പുതിയ തസ്തികകൾവേണമെന്നും ആവശ്യമില്ലാത്ത തസ്തിക ഒഴിവാക്കി പുതിയവ സൃഷ്ടിക്കാനുള്ള ശാസ്ത്രീയ നിർദേശങ്ങളും സമിതി നൽകും. ഇതിനോടകം നടപ്പിലാക്കിയതും പുതുതായി നടപ്പിലാക്കുന്നതുമായ പരിഷ്കാരങ്ങൾക്ക് അനുസരിച്ചു നിലവിലെ സർവീസ് ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനും സമിതിക്കു സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ ഭരണ പരിഷ്കരണം സംബന്ധിച്ചു ഭരണപരിഷ്കാര കമ്മീഷനും ഉദ്യേോഗസ്ഥ ഭരണപരിഷ്കാര വകുപ്പും പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലുള്ളവരെ മറ്റു വകുപ്പുകളിലേക്കു പുനർവിന്യസിക്കാൻ തീരുമാനിച്ചിരുന്നു. പൊതുഭരണവകുപ്പിൽ മാത്രം 221 തസ്തികകൾ അധികമാണെന്നാണു കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...