Wednesday, May 7, 2025 1:37 pm

വം​ശ​നാ​ശ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ച ജീ​വി​യാ​യ ഇ​രു​ത​ല​മൂ​രി​യെ മോ​ഹ​വി​ല​ക്ക് കൈ​മാ​റു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

നി​ല​മ്പൂ​ര്‍ : വം​ശ​നാ​ശ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ച ജീ​വി​യാ​യ ഇ​രു​ത​ല​മൂ​രി​യെ മോ​ഹ​വി​ല​ക്ക് കൈ​മാ​റു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ സം​ഘം നി​ല​മ്പൂ​ര്‍ വ​നം  ഫ്ലൈയി​ങ് സ്ക്വാ​ഡി‍ന്റെ​യും വിജിലന്‍സി‍ന്റെ​യും പി​ടി​യി​ലാ​യി. ര​ണ്ട് കാ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

കൊ​ണ്ടോ​ട്ടി മു​സ്​​ലി​യാ​ര​ങ്ങാ​ടി ഒ​ഴു​ക്കൂ​ര്‍ തൈ​ക്കാ​ട് വീ​ട്ടി​ല്‍ കെ.​വി. ഷാ​ന​വാ​സ് (24), പെരിന്തല്‍​മ​ണ്ണ പ​രി​യാ​പു​രം ക​ള​ത്തി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദ് (32),  വ​യ​നാ​ട് മാ​ന​ന്ത​വാ​ടി വേമംപാ​റ​പ്പു​റം ഹം​സ (61), മാ​ന​ന്ത​വാ​ടി വേ​മം മു​ണ്ട​ക്കോ​ട് സു​രേ​ഷ് (49) , തി​രൂ​ര​ങ്ങാടി നന്നബ്ര  നീ​ര്‍​ച്ചാ​ലി​ല്‍ ഷെ​മീ​ര്‍ (32) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​രു​ത​ല മൂ​രി​യെ വില്‍ക്കാ​നും വാ​ങ്ങാ​നും ശ്ര​മി​ച്ച​വ​രും ഇ​ട​നി​ല​ക്കാ​രും പി​ടി​യി​ലാ​യ​വ​രി​ലു​ണ്ട്. ഉ​ന്ന​ത ഉദ്യോഗസ്ഥ​ര്‍ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി‍ന്റെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പരിശോധനയിലാ​ണ് കൊ​ണ്ടോ​ട്ടി മു​സ്​​ലി​യാ​ര​ങ്ങാ​ടി​യി​ല്‍ സം​ഘം വ​ല​യി​ലാ​യ​ത്.

തൃ​ശൂ​രി​ല്‍ നി​ന്ന്​ അ​ഞ്ച്​ ല​ക്ഷം രൂ​പ​ക്കാ​ണ് ഇ​രു​ത​ല​മൂ​രി​യെ വാ​ങ്ങി​യ​തെ​ന്നാ​ണ് മൊ​ഴി. അ​സി. പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ സു​രേ​ഷ് ബാ​ബു​വി​നും ​ഫ്ലൈ​യി​ങ് സ്‌​ക്വാ​ഡ് കോ​ഴി​ക്കോ​ട് ഡി.​എ​ഫ്.​ഒ ധനേഷ് കുമാ​റി​നും ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ണ്ടോ​ട്ടി മു​സ്​​ലി​യാ​ര​ങ്ങാ​ടി​യി​ല്‍ റോ​ഡ​രി​കി​ല്‍ ഇ​ട​പാ​ട്​ ന​ട​ത്തു​ക​യാ​യി​രു​ന്നു സം​ഘം. ഇന്റലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം  ഫ്ലൈ​യി​ങ്​ സ്‌​ക്വാ​ഡ് റേ​ഞ്ച് ഓ​ഫി​സ​ര്‍ എം. ​ര​മേ​ഷ്, എസ്.​എ​ഫ്.​ഒ വി. ​രാ​ജേ​ഷ്, ബി.​എ​ഫ്.​ഒ​മാ​രാ​യ വി.​എ​സ്. അ​ച്യു​ത​ന്‍, സി.​കെ. വി​നോ​ദ്, എം. ​അ​നൂ​പ് കു​മാ​ര്‍, ഡ്രൈ​വ​ര്‍ വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന നടത്തിയ​ത്. കേ​സ് എ​ട​വ​ണ്ണ ഫോ​റ​സ്​​റ്റ്​ റേ​ഞ്ചി​ന് കൈ​മാ​റും. റേ​ഞ്ച്​ ഓ​ഫി​സ​ര്‍ ഇം​റോ​സ് ഏലി​യാ​സ് ന​വാ​സി​നാ​കും ചു​മ​ത​ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും ഏറ്റെടുത്ത് സർക്കാർ

0
കൽപ്പറ്റ : ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സർക്കാർ...

കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്

0
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ...

മദ്യ വിൽപ്പന നടത്തിയ രണ്ട് പ്രവാസികൾ പിടിയിൽ

0
കുവൈത്ത് സിറ്റി : കുവൈത്തിലെ ഫഹാഹീൽ, മംഗഫ്, മഹ്ബൂല തുടങ്ങിയ വിവിധ...

വൈറ്റിലയിലെ ഗതാഗത കുരുക്കഴിക്കാൻ നടപടിയുമായി ഗതാഗത മന്ത്രി

0
എറണാകുളം: എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്കഴിക്കാൻ നടപടിയുമായി ഗതാഗത മന്ത്രി. ആദ്യഘട്ടമെന്ന...