അഞ്ച് ലക്ഷത്തിന്റെ ഹോം ലോൺ ബാധ്യത , ഒരു തരി സ്വർണമില്ല ; കെ.ടി ജലീൽ ഇഡിക്ക് നൽകിയത് 138 പേജുള്ള രേഖകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി കെ. ടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ സ്വത്ത് സംബന്ധിച്ച രേഖകൾ പുറത്ത് . മണി ലെണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്ത് വിവരങ്ങൾ കൈമാറുന്നതെന്ന്  ജലീൽ എൻഫോഴ്‌സ്‌മെന്റിന് നൽകിയ മറുപടിയിൽ പറയുന്നു. കെ. ടി ജലീലിന്റെ സ്വത്ത് വിവരങ്ങൾ അടങ്ങിയ വിവരങ്ങൾ വ്യക്തമാക്കുന്നതാണ് രേഖകൾ.

19.5 സെന്റ് സ്ഥലവും വീടും ഉൾപ്പെട്ട ആധാരത്തിന്റെ പകർപ്പ് ഉൾപ്പെടെ 138 പേജുള്ള രേഖകളാണ് മന്ത്രി നൽകിയിരിക്കുന്നത്. കാനറ ബാങ്ക് വാളഞ്ചേരി ശാഖയിലെ 5 ലക്ഷം രൂപയുടെ ഹോം ലോൺ ബാധ്യതയുള്ള പേപ്പറുകൾ ഇതിൽ ഉൾപ്പെടുന്നു. ഒരു തരി സ്വർണ്ണം പോലും ഇല്ലെന്നും ഭാര്യയും മക്കളും സ്വർണാഭരണങ്ങൾ ഉപയോഗിക്കാറില്ലെന്നും ജലീൽ വ്യക്തമാക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ 2 കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകൾ ഉണ്ട്. വീട്ടിൽ ആകെയുള്ളത് 1.50 ലക്ഷം രൂപയിൽ താഴെ വരുന്ന ഫർണീച്ചറുകളും 1500 പുസ്തകളും. ഭാര്യയുടെ 27 വർഷത്തെ ശമ്പള സമ്പാദ്യമായി 22 ലക്ഷം രൂപയും തന്റെ സമ്പാദ്യം 4.5 ലക്ഷം രൂപയും ഉണ്ട്. മകളുടെ ബാങ്ക് ബാലൻസ് 36000 രൂപ. മകന്റെ ബാങ്ക് ബാലൻസ് 500 രൂപ. കഴിഞ്ഞ 4.5 വർഷത്തിനിടെ 6 തവണ വിദേശ യാത്ര നടത്തി. രണ്ട് തവണ യുഎഇയിലും ഒരു തവണ വീതം റഷ്യ, അമേരിക്ക, മാലിദ്വീപ്, ഖത്തർ എന്നിവിടങ്ങളിലും യാത്ര ചെയ്തതായി ജലീൽ വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...